മതപരമായ ചടങ്ങുകൾ വേണ്ട; അസ്ഥി പുഴയിൽ ഒഴുക്കേണ്ടെന്ന് നിർദേശം: സലിം കുമാറിന്റെ സംസ്കാരം ഇന്ന് | Salim Kumar | Malayalam actor Salim Kumar | Salim Kumar funeral

    Read Full Article

    മനോരമ ലേഖകൻ

    Published: June 07, 2026 12:16 PM IST

    1 minute Read

    In Brief

    In Brief

    Summary is AI-generated

    ×

    നടൻ സലിം കുമാറിൻ്റെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും.

    മതപരമായ ചടങ്ങുകളും അസ്ഥി പുഴയിൽ ഒഴുക്കുന്നതും ഒഴിവാക്കണമെന്ന സലിം കുമാറിൻ്റെ ആഗ്രഹം വീട്ടുകാർ നിറവേറ്റും.

    പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.

    സലിം കുമാർ (ചിത്രം: മനോരമ ആർക്കൈവ്സ്)

    സലിം കുമാർ (ചിത്രം: മനോരമ ആർക്കൈവ്സ്)

    നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും. മൃതസംസ്കാരത്തോട് സംബന്ധിച്ച മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന് സലിംകുമാർ വീട്ടുകാരോട് നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. അസ്ഥി പുഴയിൽ ഒഴുക്കേണ്ടതില്ലെന്നും ആദ്ദേഹം കുടുംബത്തോട് നിർദേശിച്ചിരുന്നു. പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ് മൃതദേഹം.

    സാംസ്കാരിക ലോകത്തെ  പ്രമുഖരടക്കം നിരവധിപ്പേരാണ് സലിം കുമാറിന് അന്ത്യാജ്ഞലി അർപ്പിക്കാൻ ടൗൺഹാളിലേക്ക് എത്തുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെയാണ് പൊതുദർശനം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടക്കും. മുഖ്യമന്ത്രി വി.ഡി.സതീശൻ പറവൂരിലെത്തി അന്ത്യോപചാരമർപ്പിച്ചു.

    ‘സലീമേട്ടന്റെ രണ്ടാമത്തെ മകൻ ആരോമൽ കരഞ്ഞുകൊണ്ട് എന്നോടു പറഞ്ഞ ആ കാര്യം’; വിതുമ്പി സുബീഷ് സുധി

    ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സലിം കുമാറിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം.

    English Summary:

    Salim Kumar’s funeral rites will be held today at 3 PM in his ancestral home in Paravur, following his wish to forgo religious rituals and the scattering of ashes in the river. The body is currently on public display at Paravur Town Hall until 1 PM, with many prominent figures from the cultural world paying their respects.

    7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 6lt9ecgl2s0kedbausjg2f4kaf mo-entertainment-movie-salimkumar

    Share.

    Comments are closed.